പിതാവ് കുത്തേറ്റു മരിച്ചു; മാനസികവൈകല്യമുള്ള മകൻ പൊലീസ് കസ്റ്റഡിയിൽ

nadapuram-murder
SHARE

കോഴിക്കോട് നാദാപുരത്ത് പിതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇരിങ്ങണ്ണൂര്‍ മുടവന്തേരി പറമ്പത്ത് സൂപ്പി കുത്തേറ്റ് മരിച്ചത്. മാനസികവൈകല്യമുള്ള മുപ്പത്തിയൊന്ന് വയസുള്ള മകനാണ് പൊലിസ് കസ്റ്റഡിയിലുള്ളത്. 

ഇയാള്‍ക്ക് കാലിന് പരുക്കുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. നാദാപുരം പൊലിസ് അന്വേഷണം ആരംഭിച്ചു.

MORE IN Kuttapathram
SHOW MORE