ജംഷീദിന്റെ ദുരൂഹ മരണം; അന്വേഷണം ശക്തമാക്കണമെന്ന് പിതാവ്; എസ്പിക്ക് പരാതി

jamsheed-death-05
SHARE

കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് റൂറല്‍ എസ്.പിക്ക് കത്ത് നൽകി. സമാന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയേയും സമീപിച്ചിട്ടുണ്ട്. നിലവില്‍ മാണ്ഡ്യ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ബെഗളൂരുവിലേക്ക് പോയ ജംഷീദിനെ കഴിഞ്ഞ പതിനൊന്നിനാണ്  മാണ്ഡ്യയിലെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജംഷീദ് ആത്മഹത്യ ചെയ്തതാണെന്നാണ് സുഹൃത്തുക്കളുടെ വാദം. എന്നാല്‍ ജംഷീദ് ആത്മഹത്യ ചെയ്യില്ലെന്നും ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാർക്ക് മരണത്തിൽ പങ്കുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. നിലവില്‍ മാണ്ഡ്യ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൂരാച്ചുണ്ടില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പിതാവ് എസ്.പി ഡോ. എ.ശ്രീനിവാസിനെ സമീപിച്ചത്. 

മുഖ്യമന്ത്രിക്കും ഡിജിപിക്കും  വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ എത്തിയ ഉടന്‍ ജംഷീദ് കൂട്ടത്തില്‍ നിന്ന് പോയെന്നും പിന്നീട് കണ്ടെത്തി കൂട്ടിക്കൊണ്ടുവരുന്നതിനിടെ ജംഷീദ് ട്രെയിനിന് മുന്നില്‍ ചാടിയതാണെന്നുമാണ് സുഹൃത്തുക്കള്‍ പൊലീസില്‍ നല്‍കിയ മൊഴി.

MORE IN Kuttapathram
SHOW MORE