ഗുരുവായൂരിലെ കവർച്ച: പ്രതി തമിഴ്നാട്ടുകാരനെന്ന് സൂചന

guruvayoor-theft-03
SHARE

ഗുരുവായൂരില്‍ വീട്ടില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണം കവര്‍ന്ന മോഷ്ടാവ് തമിഴ്നാട്ടുകാരനാണെന്ന് സൂചന. തൃശൂര്‍ പൊലീസ് സംഘം അയല്‍സംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഗുരുവായൂര്‍ തമ്പുരാന്‍പ്പടിയില്‍ വീട്ടുകാര്‍ സിനിമയ്ക്കു പോയ നേരം വീട് കൊള്ളയടിച്ച മോഷ്ടാവ് തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നയാളുടെ രൂപം തമിഴ്നാട്ടിലെ കുപ്രസിദ്ധ കള്ളന്റേതുമായി സാമ്യമുണ്ട്. ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയാണ്. ഷൊര്‍ണൂരിലും പൊന്നാനിയിലും ബൈക്ക് മോഷ്ടിച്ച ശേഷമായിരുന്നു വീടുകള്‍ കൊള്ളയടിക്കാന്‍ എത്തിയത്. തമിഴ്നാട്ടിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

മോഷ്ടിച്ച ബൈക്കില്‍ ചുറ്റിക്കറങ്ങുമ്പോള്‍ പൂട്ടിയിട്ട വീടു കണ്ടാല്‍ കൊള്ളയടിക്കുകയാണ് രീതി. ഗുരുവായൂര്‍ സ്വദേശിയായ പ്രവാസി മലയാളിയുടെ വീട്് പൂട്ടിയിട്ടത് കണ്ടപ്പോള്‍ മോഷ്ടിക്കാന്‍ കയറിയതാകാം. ജ്വല്ലറി ഉടമ കൂടിയായതിനാല്‍ മൂന്നു കിലോ സ്വര്‍ണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇതിനു പുറമെ, പണവും. ഒന്നരക്കോടി രൂപയുടെ സ്വര്‍ണമാണ് ഒറ്റയടിക്കു കള്ളന് ഈ വീട്ടില്‍ നിന്ന് കിട്ടിയത്. മോഷ്ടാവിനെ പിടികൂടാന്‍ അയല്‍സംസ്ഥാനങ്ങളിലേയ്ക്കു അന്വേഷണം വ്യാപിപ്പിച്ചു. മോഷ്ടാവ് മാസ്ക്ക് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. പിടികൂടി ചോദ്യംചെയ്താല്‍ മാത്രമേ ഉറപ്പിക്കാനാകൂ. രണ്ടാഴ്ച മുമ്പായിരുന്നു ഗുരുവായൂരിലെ കവര്‍ച്ച.

MORE IN Kuttapathram
SHOW MORE