വെഞ്ഞാറമൂട്ടില്‍ വ്യവസായിയെ ആക്രമിച്ച് കവർച്ച; നാല് പേർകൂടി പിടിയിൽ

vyavasai-attack-2
SHARE

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വ്യവസായിയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഘം പിടിയില്‍. ഗുജറാത്തില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ വ്യാപാരിയാണ് ഒരാഴ്ച മുന്‍പ് കവര്‍ച്ചക്ക് ഇരയായത്. ഗുജറാത്തില്‍ ബിസിനസ് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി മോഹനപണിക്കര്‍ അവധി ആഘോഷിക്കാനാണ് നാട്ടിെലത്തിയിരുന്നത്. കഴിഞ്ഞ 13ന് വെഞ്ഞാറമൂട് നിന്ന് വെള്ളാഞ്ചിറ ഭാഗത്തേക്ക് ഒറ്റക്ക് കാറില്‍ പോകവെയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. മോഹനപണിക്കറുടെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം  തടഞ്ഞ് നിര്‍ത്തി. കാറിന്റെ ടയര്‍ പഞ്ചറാണെന്ന് പറഞ്ഞു. ഇത് നോക്കാനായി പുറത്തിറങ്ങിയതോടെ മോഹനപണിക്കരെ അക്രമിസംഘം അവരുടെ കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വായില്‍ തുണി തിരുകി മര്‍ദനം തുടങ്ങി.

കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളുമെല്ലാം മോഷ്ടിച്ച ശേഷം മോഹനപണിക്കരെ വഴിയില്‍ തള്ളിയിട്ടിട്ട് കടന്ന് കളഞ്ഞു. അന്ന് തന്നെ കവര്‍ച്ചാസംഘത്തിലെ രണ്ട് പേരെ ആറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശേഷിച്ച നാല് പേരെക്കൂടി പിടികൂടിയത്. പ്രതികളെല്ലാം തന്നെ സ്ഥിരമായി മോഷണവും പിടിച്ചുപറിയും നടത്തുന്ന ഗുണ്ടാസംഘത്തിന്റെ ഭാഗമെന്നാണ് പൊലീസ് അറിയിക്കുന്നത്.

MORE IN Kuttapathram
SHOW MORE