ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരന് മര്‍ദനം; 2 പേർഅറസ്റ്റിൽ

cpo-attack-case-3
SHARE

പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന് മര്‍ദനം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെരുനാട് സ്റ്റേഷനിലെ സി പി ഒ അനിൽകുമാറിനാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്. കേസില്‍ അത്തിക്കയം സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനില്‍കുമാറും മാമ്പാറയ്ക്ക് സമീപം റോഡിന് നടുക്ക് ലോറി നിര്‍ത്തി തടി കയറ്റുന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗാതാഗത തടസമുണ്ടാക്കിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇതിനിടെ ഉദ്യോഗസ്ഥനെ സംഘം േചര്‍ന്ന് കൈയ്യേറ്റം ചെയ്തു. 

തലയ്ക്ക് ഉള്‍പ്പടെ പരുക്കേറ്റ അനില്‍കുമാര്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. തലയോട്ടിക്ക് പൊട്ടലുണ്ടെങ്കിലും നില ഗുരുതരമല്ല. കേസില്‍ അത്തിക്കയം സ്വദേശി സച്ചിൻ, അലക്സ് എന്നിവരെ അറസ്റ്റു ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെയും പ്രതികള്‍ കെയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് സിഐ പറഞ്ഞു. ഇരുവര്‍ക്കുമെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE