പണമിടപാടുകാരനെ നഗരമധ്യത്തിലിട്ട് വെട്ടിക്കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

chennai-murder-03
SHARE

‌പണമിടപാടുകാരനെ ചെന്നൈ നഗരമധ്യത്തില്‍ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച ഉച്ചയോടെ അമിഞ്ചിക്കരയില്‍ വച്ചാണ് അണ്ണാനഗറിലെ പണമിടപാടുകരാനായ വൈദ്യനാഥന്‍ എന്നയാളെ ഒരു സംഘം നടുറോഡിലിട്ടു ജനം നോക്കിനില്‍ക്കെ ബുധനാഴ്ച പകല്‍ അമിഞ്ചിക്കരയില്‍ കൂടി കടന്നുപോയവര്‍ ഈകാഴ്ച കണ്ടു നടുങ്ങി. അണ്ണാനഗറില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന ചെത്പേട്ട് സ്വദേശി വൈദ്യനാഥനെന്നയാളാണു കൊല്ലപ്പെട്ടത്. ജീവനക്കാരനൊപ്പം സ്കൂട്ടറില്‍ പോകവെയായിരുന്നു ആക്രമണം. രക്ഷപെടാനായി നടുറോഡിലൂടെ ഓടിയ വൈദ്യനാഥനെ പിറകില്‍ നിന്നു വെട്ടിവീഴ്ത്തിയതിനുശേഷം കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. റോഡിലൂടെ പോയവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആക്രമണത്തിന്റെ ക്രൂരത പുറത്തായത്. ആര്‍.കെ.നഗര്‍ പൊലീസെത്തി വൈദ്യനാഥനെ കില്‍പോക് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണം നടന്ന പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു രണ്ടു പ്രതികള്‍ കള്ളക്കുറിച്ചി ജില്ലാകോടതിയില്‍ കീഴടങ്ങി. 

ചെന്നൈ സ്വദേശികളായ ചന്ദ്രശേഖര്‍,രോഹിത് രാജ് എന്നിവരാണു കീഴടങ്ങിയത്. പലിശ നല്‍കുന്നതില്‍ വീഴ്ച വരുത്തിയവരെ ആക്രമിച്ചതും സ്ത്രീകളെ അപമാനിച്ചതുമടക്കം ആറു കേസുകളിലെ പ്രതിയാണു കൊല്ലപ്പെട്ട വൈദ്യനാഥന്‍. ഈകേസുകളുമായി കൊലപാതകത്തിനു ബന്ധമുണ്ടെന്നാണു പൊലീസ് നിഗമനം.

MORE IN Kuttapathram
SHOW MORE