ടെറസിൽ നിന്ന് വീണ് യുവാവിന്റെ മരണം; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ‌

shibu-deah-case-1
SHARE

തിരുവനന്തപുരം വെമ്പായം കൊപ്പത്ത് യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ചതിനെത്തുടര്‍ന്ന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്‌ണു, ശരത്കുമാർ നീതിഷ്, എന്നിവരാണ് അറസ്റ്റിൽ. കൊപ്പം സ്വദേശി ഷിബുവാണ് മരിച്ചത്. ഇരുനില കെട്ടിടത്തിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം ഏണിയിൽക്കൂടി ഇറങ്ങുമമ്പോള്‍ ഷിബു വീണതാണ് മരണത്തിലേക്ക് നയിച്ചത്. യഥാസമയം ചികില്‍സ ലഭ്യമാക്കിയില്ലെന്നാണ് പരാതി.

തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രയിൽ എത്തിച്ച കൂട്ടുകാർ യഥാസമയം  ചികിത്സ  ലഭ്യമാക്കിയിരുന്നെങ്കിൽ ഷിബു രക്ഷപെടുമെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിന്റെ വിവാഹം ആഘോഷിക്കാൻ സുഹൃത്തുക്കൾ ചേർന്ന് രഹസ്യമായിമദ്യസൽക്കാരം ഒരുക്കിയിരുന്നു.എല്ലാവരുടെയും ശ്രദ്ധയിൽ നിന്ന് മാറി രണ്ടാം നിലയുടെ മട്ടുപ്പാവിലായിരുന്നു മദ്യപാനം. തിരികെ മടങ്ങവെ ആണ് ഷിബുവീണത്. ഷിബുവിനെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

പിന്നെ ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം  മെഡിക്കൽ കോളേജില്‍ എത്തിച്ചു. അവിടെ ചികില്‍സ ലഭ്യമാക്കാതെ ഓട്ടോറിക്ഷയില്‍ തിരികെകൊണ്ടുവന്നു എന്നാണ് ആക്ഷേപം. ഷിബുവിനെ കോലിയകൊട് കിഴമലക്കൽ വീട്ടിൽ എത്തിക്കുകയായിരുന്നു. രാവിലെ ഷിബുവിന് അനക്കമില്ലാതായി. മൂക്കിലും വായിലും നിന്ന് രക്തവും പുറത്തേക്ക് ഒഴുകിയിരുന്നു. പരിഭ്രാന്തരായ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ108 ആംബുലൻസ് ടെക്നീഷ്യൻ, ഷിബുവിൻ്റെ മരണം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് യഥാസമയം ചികില്‍സ ലഭ്യമാക്കാതിരുന്ന സുഹൃത്തുക്കളെ പൊലീസ് അറസ്റ്റുചെയ്തത്.

MORE IN Kuttapathram
SHOW MORE