ആഡംബരകാറില്‍ കടത്തിയ 3 ടൺ പാൻമസാല പിടികൂടി; 6 പേർ അറസ്റ്റിൽ

panmasala-arrest1
SHARE

തമിഴ്നാട് ത‍ഞ്ചാവൂരില്‍ വന്‍ പാന്‍മസാല വേട്ട. ആഡംബരകാറില്‍ കടത്തുകയായിരുന്ന മൂന്നുടണ്‍ പാന്‍മസാല പിടികൂടി. ആറുപേര്‍ അറസ്റ്റിലായി. ഡി.ഐ.ജി.കായല്‍വിഴിയുടെ നേതൃത്വത്തില്‍ തഞ്ചാവൂര്‍ ശ്രീനിവാസപുരത്തു നടത്തിയ വാഹന പരിശോധനയിലാണു വന്‍ലഹരിമരുന്ന് ശേഖരം പിടികൂടുന്നതിലേക്കെത്തിയത്. ബെംഗളുരുവില്‍ നിന്നു വരികയായിരുന്ന ആഡംബരകാര്‍ പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി. കാറിന്റെ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. 

കാറിലുണ്ടായിരുന്നയാളെ ചോദ്യംചെയ്തപ്പോള്‍ തഞ്ചാവൂരിലെ ഗോഡൗണിനെ കുറിച്ചു സൂചന നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണു മൂന്നു ടണ്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.  കാറിലുണ്ടായിരുന്ന ബെംഗളുരു സ്വദേശി പ്രവീണ്‍ കുമാര്‍,തഞ്ചാവൂര്‍ സ്വദേശികളായ ബക്കാറാം, മുഹമ്മദ്, തന്നീര്‍സെല്‍വം, സോളാറാം, 15വയസുള്ള വിദ്യാര്‍ഥി എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ലഹരിവസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കിയതിനുശേഷം നശിപ്പിച്ചു.

MORE IN Kuttapathram
SHOW MORE