സൗഹൃദം നിരസിച്ചു; 14–കാരിയുടെ കഴുത്തറുത്ത് 15–കാരൻ; നില ഗുരുതരം

boy-girl
SHARE

സൗഹൃദം നിരസിച്ചതിന്റെ പേരിൽ 14–കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി 15–കാരൻ. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇവർ ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ആൺകുട്ടിയുടെ ജൂനിയറാണ് പെൺകുട്ടി. എട്ടാം ക്ലാസ് വിദ്യാർഥിനി സഹോദരിയോടൊപ്പം മാർക്കറ്റിൽ എത്തിയപ്പോഴാണ് 15കാരനെ കണ്ടത്. 

ഒമ്പതാം ക്ലാസുകാരൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തുകയും സുഹൃത്തുക്കളാകാമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതിന് വിസമ്മതിച്ച പെൺകുട്ടിയെ 15കാരൻ മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിനിടെ പെൺകുട്ടിയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം ആൺകുട്ടി ഓടി രക്ഷപ്പെട്ടു.  പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒളിവിൽ പോയ പ്രതിയെ ഉടൻ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

MORE IN Kuttapathram
SHOW MORE