35 ലീറ്ററിന്റെ കുക്കറിൽ വ്യവസായിക അടിസ്ഥാനത്തിൽ വാറ്റ്; പൂട്ടിച്ചു

excise-arrest-of-kodiyan-bi
SHARE

കോവി‍ഡ് ലോക്ഡൗണ്‍ പ്രതീക്ഷിച്ച് പ്രവര്‍ത്തനം തുടങ്ങി വ്യാജമദ്യ ഡിസ്റ്റിലറി എക്സൈസ് സംഘം പൂട്ടിച്ചു. വടക്കന്‍ പറവൂര്‍ കോട്ടയില്‍ കോവിലകത്താണ് വ്യാജമദ്യ നിര്‍മാണകേന്ദ്രം കണ്ടെത്തിയത്.  നടത്തിപ്പുകാരന്‍ കൊടിയന്‍ വീട്ടില്‍ ബിജുവിനെ അറസ്റ്റ് ചെയ്തു. കോവിഡ് നിരക്ക് കുതിച്ചുയര്‍ന്ന് തുടങ്ങിയതോടെ ലോക്്ഡൗണ്‍ പ്രതീക്ഷിച്ചാണ് കൊടിയന്‍ വീട്ടില്‍ ബിജു വ്യാജമദ്യ നിര്‍മാണം ആരംഭിച്ചത്. വീടിനോട് ചേര്‍ന്നുള്ള മുയല്‍ ഫാമിലാണ് അനധികൃത ഡിസ്റ്റിലറി തുടങ്ങിയതും. 

35 ലീറ്ററിന്റെ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് വ്യവസായിക അടിസ്ഥാനത്തിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്. മുയല്‍കൃഷിയുടെ മറവിലായിരുന്നു വാറ്റ്. മൊബൈലില്‍ ലഭിക്കുന്ന ഒാര്‍ഡര്‍ അനുസരിച്ച് ലീറ്ററിന് 2000 രൂപ നിരക്കില്‍ ചാരായം വീടുകളിലെത്തിച്ച് നല്‍കാനായിരുന്നു ഇയാളുടെ പരിപാടി. രണ്ട് വാറ്റുകേസുകളില്‍ അന്വേഷണം നേരിടുന്നയാളാണ് പ്രതിയെന്ന് എക്സൈസ് സി. ഐ നിജുമോന്‍ പറഞ്ഞു. ഇയാളില്‍ നിന്ന് 32 ലീറ്റര്‍ ചാരായവും, 420 ലീറ്റര്‍ വാഷും, വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.

MORE IN Kuttapathram
SHOW MORE