'അടുത്തത് ജോമോൻ' സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു: ഷാൻ ലൈക്ക് അടിച്ചു; പകയേറി, കൊന്നുതള്ളി

suryan-shan
SHARE

 ‘അടുത്തത് ജോമോൻ.’ ഗുണ്ടാ നേതാവ് ലുതീഷിനെ മർദിക്കുന്നതിന്റെ ഫോട്ടോ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ശേഷം എതിർ സംഘാംഗം ശരത് പി. രാജ് (സൂര്യൻ) ഇങ്ങനെ പോസ്റ്റിട്ടു. ഈ പോസ്റ്റ് ഷാൻ ബാബു ലൈക് ചെയ്തു. സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തു. ഷാൻ ബാബുവിനോട് ജോമോനു പക തോന്നിയതും ജീവനെടുത്തതും സമൂഹ മാധ്യമത്തിലെ ആ പോസ്റ്റാണ്. അതിനിടെ സൂര്യനൊപ്പം കൊടൈക്കനാലിൽ നിൽക്കുന്ന ഫോട്ടോയും ഷാൻ ബാബു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

അതോടെ ജോമോനും ലുതീഷും ഉറപ്പിച്ചു; ഷാനിനെ പിടിച്ചാൽ സൂര്യനെ കണ്ടെത്താം. ലുതീഷിനെ തല്ലിയ അതേ രീതിയിൽ പ്രതികാരം ചെയ്യാം. വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് ഷാന്റേതെന്ന് പൊലീസ് പറഞ്ഞു.സൂര്യന്റെയും ലുതീഷിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങൾ തമ്മിൽ ആക്രമണം പതിവാണ്. സംഘാംഗങ്ങൾക്കെതിരെ 20 കേസുകളുണ്ട്. പലരും കാപ്പ കേസിൽ ജില്ലയ്ക്കു പുറത്താണ്. ലുതീഷിനെ തൃശൂരിലേക്കു വിളിച്ചു വരുത്തി വിവസ്ത്രനാക്കിയായിരുന്നു മർദനം.

അതു ലുതീഷിന്റെ സംഘത്തിന് നാണക്കേടായി.അന്നു മുതൽ പ്രതികാരത്തിനായി സംഘം സൂര്യനെ തിരയുകയാണ്. മർദ്ദനത്തിനു ശേഷം സൂര്യനും സംഘവും ഒളിവിലായിരുന്നു. നാടുകടത്തപ്പെട്ട ജോമോനും കോട്ടയത്തിനു പുറത്തായിരുന്നു. സൂര്യൻ തന്നെ ലക്ഷ്യമിടുന്നതായി ജോമോനു ഭീതിയുണ്ടായിരുന്നു. അതിനിടെയാണ് ഷാൻ ഫോട്ടോ ലൈക് ചെയ്തതു കണ്ടത്. ഇതോടെ പകയേറി. കാപ്പ ഇളവു തേടി ജോമോൻ നാട്ടിലെത്തി. ഞായറാഴ്ച ഷാനെ തട്ടിക്കൊണ്ടു പോയി.

MORE IN Kuttapathram
SHOW MORE