ബസ് യാത്രക്കിടെ വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതികൾ പിടിയിൽ

kannur-arrest-05
SHARE

കണ്ണൂരിൽ ബസ് യാത്രക്കിടെ വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതികളെ പിടികൂടി. തമിഴ്നാട് സ്വദേശികളായ ഗായത്രി, ദുർഗ എന്നിവരാണ്  പിടിയിലായത്. പഴയങ്ങാടിയിൽ നിന്നും തളിപ്പറമ്പിലേക്ക് വന്ന പ്രൈവറ്റ് ബസിലായിരുന്നു മോഷണ ശ്രമം. ബസിൽ നിന്നും ഇറങ്ങുന്നതിനിടെ ചെറുകുന്ന് സ്വദേശി മീനാക്ഷിയുടെ രണ്ട് പവന്റെ മാല തൊട്ടുപിന്നിൽ നിന്ന സ്ത്രീ പൊട്ടിച്ചു. ഇത് മീനാക്ഷി ക്കൊപ്പം ഉണ്ടായിരുന്ന ബന്ധു കാണുകയും മറ്റ് യാത്രക്കാരെ അറിയിക്കുകയും ചെയ്തു. പിന്നാലെ മാലയുമായി  ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE