14കാരന്റെ ശല്യം സഹിക്കാൻ വയ്യ; 15കാരി ജീവനൊടുക്കി; അറസ്റ്റ്

suicide-new
SHARE

സ്കൂളിൽ പോകുമ്പോൾ സ്ഥിരം ശല്യം ചെയ്യുന്ന 14 കാരനെ പേടിച്ച് 15കാരി ജീവനൊടുക്കി. സംഭവത്തിൽ 14 വയസുള്ള കുട്ടി അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിലാണ് ഇതേ കുറിച്ച് സൂചന ഉണ്ടായിരുന്നത്. പൂണെ വാൽചന്ദ് നഗറിലാണ് സംഭവം.

പിടിയിലായ രണ്ട് പേർ പ്രായപൂർത്തിയായവരാണ്.  24 വയസുള്ള ഗണേഷ്, 18 വയസുള്ള യാഷ് അരുൺ ഗാർഗഡെ എന്നിവരാണ് 14കാരനൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത മറ്റുള്ളവർ. പെൺകുട്ടി സ്കൂളിലേക്ക് പോകും വഴി 14കാരനും സംഘവും നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇതിൽ മനം െനാന്താണ് താൻ ജീവനൊടുക്കുന്നതെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതോടെ കുറ്റക്കാർക്കെതിരെ ഐപിസി 306, 34 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. മുഖ്യപ്രതിയായ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്നും പ്രായപൂർത്തിയായ മറ്റ് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

MORE IN Kuttapathram
SHOW MORE