കാറിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്റ്റിൽ

kasarkode-ganja
SHARE

സംയുക്ത പൊലീസ് പരിശോധനയിൽ കാസർകോട്ടെ രണ്ടിടങ്ങളിൽനിന്നായി കാറിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവ് പിടികൂടി. രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായാണ് മുളിയാറിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. മടക്കര സ്വദേശി അഹ്മദ് കബീർ, പാലായി സ്വദേശി അബ്ദുൽ റഹ്മാൻ സഫ്വാനുമാണ് പിടിയിലായത്. കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിൽ പ്രതികൾ സഞ്ചരിച്ച വാഹനം ഇടിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽനിന്നാണ് കാറിൽ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവ് പിടികൂടിയത്. കുഞ്ചത്തൂർ സ്വദേശി യാസിൻ ഇമ്രാജാണ് അറസ്റ്റിലായത്. കാസർകോട് ഡിവൈഎസ്പിയുടെയും നാർകോടിക് സെൽ ഡിവൈഎസ്പിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു

MORE IN Kuttapathram
SHOW MORE