നവജാത ശിശുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു; അമ്മ നിരീക്ഷണത്തിൽ

kanjirapally-2
SHARE

കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുട്ടിയുടെ അമ്മയെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ഞായറാഴ്ച ജനിച്ച കുട്ടിയാണ് മരിച്ചത്. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവല്ല മാദൂര്‍ മലയില്‍ സുരേഷ് നിഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടിനുള്ളിലെ ശുചിമുറിയിൽ വെള്ളം ശേഖരിക്കുന്ന ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുഞ്ഞിനെ കൂടാതെ ദമ്പതികൾക്ക് അഞ്ച് മക്കളുണ്ട്. നിഷയും കുട്ടികളും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ ഓടിയെത്തിയെങ്കിലും വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു. സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിച്ചു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയു കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.  

ഗര്‍ഭിണിയാണെന്ന വിവരം നിഷ അയൽവാസികളിൽ നിന്ന്  മറച്ചുവെച്ചു. നിഷയുടെ ഒരു കാലിന് സ്വാധീനമില്ല. കരഞ്ഞു തളർന്ന കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ മൂത്ത മകളോട് നിഷ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിനെ വെക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് നിഷയുടെ മൊഴി. നിഷയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ നിന്ന്  മരണകാരണത്തിൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും  പൊലീസിൻ്റെ തുടർനടപടികൾ. 

MORE IN Kuttapathram
SHOW MORE