അലര്‍ജിയ്ക്കു കുത്തിവയ്പ്; ചികില്‍സയിലിരിക്കെ യുവതി മരിച്ചു

hasna-death-04
SHARE

അലര്‍ജിയ്ക്കു കുത്തിവയ്പെടുത്ത ശേഷം ഗുരുതരാവസ്ഥയിലായ യുവതി തൃശൂരില്‍ ചികില്‍സയിലിരിക്കെ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലെ ചികില്‍സ പിഴവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറ്റിപ്പുറം സ്വദേശിനി ഹസ്നയാണ് തൃശൂരില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ഇരുപത്തിയേഴു വയസായിരുന്നു. നവംബര്‍ ഇരുപത്തിനാലിനായിരുന്നു കൊവിഡ് വാക്സീന‍് സ്വീകരിച്ചത്. ശരീരത്തില്‍ അലര്‍ജിയുണ്ടായി. പിന്നാലെ, അബോധാവസ്ഥയിലായി. തുടര്‍ചികില്‍സയ്ക്കായി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സൗകര്യത്തിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ അലര്‍ജിയ്ക്കു നല്‍കിയ കുത്തിവയ്പ്പിലെ പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കുറ്റക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹസ്നയുടെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി നല്‍കി. അതേസമയം, ചികില്‍സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീകരണം. 

MORE IN Kuttapathram
SHOW MORE