ഗർഭസ്ഥ ശിശുവും മാതാവും മരിച്ചു; ഓട്ടോ ഡ്രൈവർ ഒളിവിൽ; ദുരൂഹത

pregnant-lady-death
SHARE

മാനന്തവാടി: എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനിയും അവരുടെ ഗർഭസ്ഥ ശിശുവും ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. 18നു മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്നു 19നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

20നു രാവിലെ ഗർഭസ്ഥ ശിശുവും പിന്നാലെ മാതാവും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിൽ ശിശുവിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഡിഎൻഎ ടെസ്റ്റ് റിപ്പോർട്ടും ലഭിച്ചാലേ സംഭവത്തിലെ ദുരൂഹത നീക്കാനാകൂയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

വിവാഹമോചന കേസിൽ നിയമ നടപടി സ്വീകരിച്ചു വരുന്നതിനിടെയാണു യുവതി ഗർഭിണിയാകുന്നത്. ഇവരുമായി ബന്ധമുള്ള ഒരു ഓട്ടോ ഡ്രൈവർ ഒളിവിലാണ്. അതിനിടെ റിനിയുടെ വീടും പരിസരവും പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കി. ശാസ്ത്രീയ തെളിവെടുപ്പും ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.

MORE IN Kuttapathram
SHOW MORE