എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച ഒന്നരകോടി തട്ടിയെടുത്തു; അറസ്റ്റ്

malappuram-arrest
SHARE

എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച ഒരു കോടി അറുപതു ലക്ഷം രൂപ തട്ടിയ സംഘം മലപ്പുറത്ത് പൊലീസ് പിടിയിലായി. മഞ്ചേരി സ്വദേശി എം.ടി. മഹിത്, വേങ്ങര ഊരകത്തെ ഷിബു, കോട്ടക്കല്‍ സ്വദേശി എം.പി. ശശീധരന്‍, അരീക്കോട് സ്വദേശി കൃഷ്ണരാജ് എന്നിവരാണ് അറസ്റ്റിലായത്. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന സ്ഥാപനവും ബാങ്കും അറിയാതെ നടത്തിയ തട്ടിപ്പ് ഒാഡിറ്റിങ്ങിനിടെയാണ് കണ്ടെത്തിയത്. ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാനുളള കരാര്‍ ഏറ്റെടുത്ത മുംബൈ ആസ്ഥാനമായ കമ്പനിയുടെ പരാതിയിലാണ് പരിശോധന നടത്തിയത്. 

MORE IN Kuttapathram
SHOW MORE