10 ലക്ഷം രൂപയുടെ എംഡിഎംയുമായി യുവാവ് പൊലീസ് പിടിയിൽ

police-arrest-youth-with-md
SHARE

മലപ്പുറം മേല്‍മുറി ദേശീയപാതയില്‍ പത്തു ലക്ഷം രൂപയുടെ എം.ഡി.എം.യുമായി യുവാവ് പൊലീസ് പിടിയിലായി. മൊറയൂര്‍ സ്വദേശി മുഹമ്മദ് ഹാരിസാണ് കാര്‍ സഹിതം അറസ്റ്റിലായത്. 

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് എം.ഡി.എം.എ സഹിതം മുഹമ്മദ് ഹാരിസ് വലയിലായത്. ചെറു പാക്കറ്റുകളിലാക്കി ചില്ലറ വില്‍പ്പനയ്ക്ക് വേണ്ടി കൊണ്ടുപോകുബോഴാണ്  പിടികൂടിയത്. അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും കൂടിയ അളവിലുളള എം.ഡി.എം.എ സഹിതമാണ് പ്രധാനകണ്ണി അറസ്റ്റിലായത്. 

പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയതാണ് പ്രതി മുഹമ്മദ് ഹാരിസ്. ബെംഗളുരുവില്‍ നിന്നും ഗോവയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് ലഹരി എത്തിച്ച് വന്‍ ലാഭത്തിന് വില്‍ക്കുകയാണ് പ്രതിയുടെ രീതി. കഴിഞ്ഞ ദിവസം മലപ്പുറത്ത് ലഹരിമരുന്ന് പിടിച്ചതിന്‍റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE