മദ്യപിച്ച് ബാറ് അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസ്

case-against-the-activists-
SHARE

ബാറില്‍ മദ്യപിച്ച് സംഘർഷമുണ്ടാക്കിയ തമിഴിലെ പ്രമുഖ യുട്യൂബ് കുക്കിങ് ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‍. വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ‍ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെയാണു പുതുച്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ നേതൃത്വത്തില്‍ പുതുച്ചേരിയിലെ നക്ഷത്ര ഹോട്ടലിലെ ബാറ് അടിച്ചുതകര്‍ത്തിരുന്നു. ഡാഡി അറമുഖവും മക്കളുമൊന്നിച്ചുള്ള പാചക വിഡിയോകള്‍ക്ക് ഏറെ കാഴ്ചക്കാരുണ്ട്.

നാല്‍പത്തിയാറു ലക്ഷം വരിക്കാരുള്ള കുക്കിങ് ചാനലാണു വില്ലേജ് കുക്കിങ് ഫാക്ടറി. ഡാഡി അറുമുഖമെന്ന മുതിര്‍ന്നയാളും മക്കളുമാണ് നോൺ വെജ് വിഭവങ്ങള്‍ക്കൊണ്ടു കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. ഇവരുടെ ഇന്ദിരാനഗറിലെ ഡാഡി അറുമുഖം ബിരിയാണി സെന്റര്‍ പുതുച്ചേരിയിലെ പ്രധാന നോണ്‍ വെജ് ഹോട്ടലാണ്. ഹോട്ടല്‍ അടച്ചതിനുശേഷം ഒന്ന് മിനുങ്ങുന്നതിനായാണ് അറുമുഖത്തിന്റെ മകന്‍ ഗോപിനാഥും നാലു ജീവനക്കാരും സമീപത്തെ ബാറിലെത്തിയത്. ഇവർ മദ്യപിക്കുന്നതിനിടെ 11 മണിക്കു ബാര്‍ കൗണ്ടര്‍ അടയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചു. ഇതോടെ ഗോപിനാഥും കൂടയുണ്ടായിരുന്നവരും എതിര്‍ത്തു. തുടർന്നു നടന്ന സംഘർഷത്തിനിടെ ജീവനക്കാരന്റെ തലയിൽ ഇവർ ബിയര്‍ കുപ്പി അടിച്ചുപൊട്ടിച്ചു. 

ചില്ലുവാതിലുകള്‍ തല്ലിതകര്‍ത്തു. കുപ്പികളും പാത്രങ്ങളും എടുത്തറിഞ്ഞു. ഇവരെ ബലമായി പിടികൂടി ബാറില്‍ നിന്നു പുറത്തിറക്കിയതോടെ നടുറോഡിലായി പ്രകടനം. വിവമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും ഗോപിനാഥും മറ്റൊരാളും കടന്നു കളഞ്ഞു.മൂന്നുപേര്‍ പിടിയിലായി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിൽ ഗോപിനാഥ് അറസ്റ്റിലായി.  

MORE IN Kuttapathram
SHOW MORE