കൃത്യമായ ആസൂത്രണം; തെളിവുനശിപ്പിക്കല്‍; രാജേന്ദ്രനെ കുടുക്കിയത്..?

Crime-Story
SHARE

ചിലകൊലക്കേസുകള്‍ വ്യത്യസ്തമാണ്..ബുദ്ധിമാനായ ഒരു ക്രിമിനല്‍ ആണെങ്കില്‍ പൊലീസിലെ അതിബുദ്ധിയുള്ള അന്വേഷണഉദ്യോഗസ്ഥനെ പ്രതിയെ കുടുക്കാന്‍ കഴിയൂ..ഇല്ലെങ്കില്‍ കൃത്യമായ തെളിവുകളൊന്നുമില്ലാതെ പൊലീസ് ഇരുട്ടില്‍തപ്പിക്കൊണ്ടേയിരിക്കും..അങ്ങനെ പഴുതുകളടച്ച് നടത്തിയ കൊലപാതകത്തിലെ പ്രതിയെ തേടി ഇപ്പോഴും പൊലീസ് അലയുന്ന ഒട്ടേറെ കേസുകളുണ്ട്..ഏതാനും ആഴ്ചകള്‍ക്ക് മുമ്പുവരെ കേരളപൊലീസിനെ വട്ടംകറക്കിയ കേസായിരുന്നു പാലക്കാട് കടമ്പഴിപ്പുറത്തെ ഇരട്ടക്കൊലപാതകം... അഞ്ചുവര്‍ഷമായപ്പോള്‍ അവരുടെ മുന്നിലൂടെ വിലസി നടന്ന ആ കൊലയാളിയെ ക്രൈംബ്രാഞ്ച് പിടികൂടി...രാജേന്ദ്രനെ...

ശിശുദിനനാളില്‍ പാലക്കാട് കടമ്പഴിപ്പുറത്ത് ഒരു കൊലപാതകത്തിന് അരങ്ങൊരുങ്ങുകയായിരുന്നു....ദിവസങ്ങളോളം എടുത്ത് പ്രതി ആസൂത്രണം ചെയ്ത കൊലപാതകം..ഏക്കറുകണക്കിന്  പ്രദേശത്ത് നീണ്ടുകിടക്കുന്ന റബര്‍തോട്ടങ്ങള്‍....ഒരു വീട്ടില്‍ നിന്ന്   വളരെ  അകലെത്തിലുള്ള വീടുകള്‍....ഒന്ന് ഉറക്കെ വിളിച്ചാല്‍ പോലും കേള്‍ക്കാത്ത അത്രദൂരം...അതായിരുന്നു കൊലപാതകി അവസരമായെടുത്തത്..സമയം രാത്രി പത്തുമണി കഴിഞ്ഞു...

രാവിലെ ഒാടിക്കൂടിയവരില‍് ആരോ പറഞ്ഞു ഉള്ളില്‍ നിന്ന് ഒരു നേരിയ ശബ്ദം കേട്ടുവെത്രേ...അതോടെ പൊലീസ് സ്ഥലത്തെ വൈദ്യനെ വിളിപ്പിച്ചു..മുറിക്കുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗോപാലകൃഷ്ണനും തങ്കമണിക്കും ജീവനുണ്ടോയെന്ന് പരിശോധിക്കാന്‍...

മണിക്കൂറുകള്‍ക്ക് മുമ്പേ ഇരുവരും മരിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ തുടങ്ങി..വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു...

കവര്‍ച്ചയ്ക്കുവേണ്ടിയുള്ള കൊലപാതകമെന്ന് പൊലീസ്  ഉറപ്പിച്ചു...വീട് കൃത്യമായി അറിയുവാവുന്ന ആരോ എന്നും സൂചന ലഭിച്ചു...സമീപത്തെ ഏണി ഒാടിട്ട ഭാഗത്ത് ചാരിവെച്ചാണ് ഉള്ളില്‍ കടന്നത്...പക്ഷേ ആര്...

ലോക്കല്‍ പൊലീസ് അന്വേഷണം ക്രൈംബ്രാഞ് ഏറ്റെടുത്തു...നൂറുകണക്കിനാളുകളെ ചോദ്യം ചെയ്തു...തെളിവുകള്‍ വിശദമായി പരിശോധിച്ചു..എന്നിട്ടും പ്രതിയിലേക്ക് എത്തിയില്ല........കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നീണ്ടു..അങ്ങനെ കുറച്ചുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു..അതില്‍ ഒരാളായിരുന്നു അയല്‍വാസിയും ചെന്നൈയില്‍ ചായക്കട നടത്തുകയുമായിരുന്ന രാജേന്ദ്രന്‍....

വര്‍ഷങ്ങള്‍ കടന്നുപോയിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി...ഒരു ദിവസം ക്രൈംബ്രാഞ്ച് വാര്‍ത്താസമ്മേളനം വിളിച്ച് കുറ്റവാളിയെ പരസ്യപ്പെടുത്തി..അയല്‍വാസിയും ഗോപാലകൃഷണന്‍റെ കുടുംബത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതുമായി രാജേന്ദ്രന്‍ ...

ഗോപാലകൃഷ്ന്‍റം  കൈവശം സ്ഥലം വാങ്ങാന്‍ പണമുണ്ടെന്ന് കരുതിയാണ് രാജേന്ദ്രന്‍ അത് സ്വന്തമാക്കാന്‍ കൊല ആസൂത്രണം ചെയ്തത്...

തെളിവുനശിപ്പിക്കാനും രാജേന്ദ്രനായി...ഗോപാലകൃഷ്ണന്‍റെ വീട്ടില്‍ കയറി കൊലപ്പെടുത്തി പണം തട്ടുന്നതിന് മുന്നോടിയായി രാജേന്ദ്രന്‍ സംശയം തന്നിലേക്ക് വരാതിരിക്കാനുള്ള ശ്രമങ്ങളും നടത്തി...

പലതവണ രാജേന്ദ്രന്‍റെ കൈവിരല്‍ അടയാളം പരിശോധിച്ചെങ്കിലുംക ൃത്യമായി പൊലീസിന് ലഭിച്ചിരുന്നില്ല...

എന്നാല്‍ ഒാടുനീക്കി രാജേന്ദ്രന്‍ മുറിക്കുള്ളിലിറങ്ങി കൊല നടത്തി മടങ്ങി എന്നത് നാട്ടുകാര്‍ വിശ്വസിക്കുന്നില്ല...അല്ലെങ്കില്‍ രാജേന്ദ്രനൊപ്പം മറ്റാരെങ്കിലുമുണ്ടായിരുന്നിരിക്കണം.....

വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ രാജേന്ദ്രന്‍ കൊല നടത്തിയ വിവരങ്ങള്‍  അന്വേഷണഉദ്യോഗസ്ഥര്‍ക്ക് വിവരിച്ചുനല്‍കി...വീട്ടിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം  കണ്ടെത്താന്‍ രാജേന്ദ്രന് കഴിഞ്ഞിരുന്നില്ല....അതും പൊലീസ് കണ്ടെത്തിയിരുന്നു..

രാജേന്ദ്രനെ അറസ്റ്റ് ചെയ്തുതോടെ ഇരട്ടക്കൊലയിലെ പ്രതിയെ പിടികൂടിയെന്ന് നാട്ടുകാര്‍ക്ക് ആശ്വസിക്കാം...പക്ഷേ കാലിന് സ്വാധീനക്കുറവുള്ള രാജേന്ദ്രന് തനിച്ച് ഒാടിളക്കി ഇറങ്ങി കൊല നടത്തി മടങ്ങാന്‍ കഴിയുമോ....കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം എത്താം എന്ന് അന്വേഷണഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു..രാജേന്ദ്രന്‍ എന്ന കുറ്റവാളിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഇനിയും കണ്ടെത്താന്‍ ശ്രമി്ക്കുന്നതെന്താണ്...നോക്കാം ഇടവേളയ്ക്ക് ശേഷം..

പണത്തിനുവേണ്ടി അടുത്തറിയാവുന്നവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ രാജേന്ദ്രന്‍ നിസാരക്കാരനല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു...വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് നടന്ന തലയക്കടിച്ചുള്ള ആക്രമണവും കവര്‍ച്ചയും പൊലീസ് കൂട്ടിവായിക്കുകയാണ്..അതുകൊണ്ടും തീര്‍ന്നില്ല , തമിഴ്നാട്ടില്‍ രാജേന്ദ്രന്‍റെ കടയ്ക്ക് സമീപം നടന്ന ഇരട്ടക്കൊലയും രാജേന്ദ്രനുമായി കൂട്ടിച്ചേര്‍ത്ത് അന്വേഷണം തുടങ്ങി....

ഗോപാലകൃഷ്ണന്‍റേയും തങ്കമണിയുടേയും കൊലപാതകത്തിന് സമാനമായൊരും കവര്‍ച്ചാശ്രമം തൊട്ടടുത്ത വീട്ടിലുണ്ടായിരുന്നിട്ടും പൊലീസിന് ആരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല...രാത്രി അമ്മയുടേയും മകന്‍റേയും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു..അയല്‍വാസികള്‍ ഒാടിക്കൂടിയപ്പോഴേക്കും പ്രതി സ്വര്‍ണവുമായി രക്ഷപെട്ടിരുന്നു...ആ കേസിന പിന്നിലും രാജേന്ദ്രനാണെന്ന സംശയം പൊലീസിന് ബലപ്പെട്ടു കഴിഞ്ഞു...

ഗോപാലകൃഷ്ണന്‍റെ വീടുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു രാജേന്ദ്രന്‍.അതുകൊണ്ട് തന്നെ വീട്ടില്‍ ചെന്ന് വിളിച്ചാല്‍ പോലും തങ്കമണി വാതില്‍ തുറക്കുമെന്ന് നാട്ടുകാര്‍ പറയുന്നു..... രാജേന്ദ്രന്‍ എന്ന കുറ്റവാളിയില്‍ കേന്ദ്രീകരിക്കുകയാണ് അന്വേഷണസംഘം.....

ഒരു കുറ്റകൃത്യം തെളിഞ്ഞാല്‍ അവരില്‍ നിന്ന് തന്നെ മറ്റ് പല കേസുകളും തെളിയാറുണ്ട്...കാരണം ഒരു കുറ്റം ചെയ്ത് പിടിക്കപ്പെടില്ല എന്നുറപ്പിച്ചാല്‍ പിന്നെ അത് ആ കുറ്റവാളിക്ക് നല്‍കുന്ന ആത്മവിശ്വാസം  ചെറുതല്ല.....ഗോപാലകൃഷ്ണന്‍റേയും തങ്കമണിയുടേയും കൊലപാതകം ആദ്യഘട്ടത്തില്‍ അന്വേഷിച്ച പൊലീസ് അല്‍പം കൂടി മനസുവെച്ചാല്‍ തെളിവുനശിക്കാതെ രാജേന്ദ്രനിലേക്ക് എത്താന്‍ കഴിയുമായിരുന്നു.....കുറ്റം ചെയ്താല്‍ ഒരുമിനിട്ട് പോലും  സമയത്തിന്‍റെ ആനുകൂല്യം അവര്‍ക്ക് ലഭിക്കരുത്....അങ്ങനെ സംഭവിച്ചാല്‍ ആ കുറ്റവാളി കുറ്റം ചെയ്തുകൊണ്ടേയിരിക്കും... 

MORE IN Kuttapathram
SHOW MORE