കള്ളൻ സിസിടിവിയിൽ; പിടിക്കാനായില്ല: രണ്ടേമുക്കാൽലക്ഷം കവർന്നു

Hoteltheft
SHARE

തൃശൂര്‍ നന്തിക്കര കുറുമാലിയില്‍ ഹോട്ടലില്‍ കവര്‍ച്ച. രണ്ടേകാല്‍ ലക്ഷം രൂപ കവര്‍ന്നു. സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും ഇതുവരെ തിരിച്ചറിയാനായില്ല. തൃശൂര്‍ നന്തിക്കര കുറുമാലിയില്‍ ദേശീയപാതയ്ക്കു സമീപമുള്ള ഹോട്ടലിലായിരുന്നു കവര്‍ച്ച. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കവര്‍ച്ച.

ബാങ്കില്‍ നിക്ഷേപിക്കാന്‍ വച്ചിരുന്ന രണ്ടേക്കാല്‍ ലക്ഷം രൂപ കവര്‍ന്നു. ഹോട്ടലിന് പുറത്തിരുന്ന സ്കൂട്ടറും മോഷ്ടാക്കള്‍ തട്ടിയെടുത്തു. മുന്‍വശത്തെ ചില്ലുവാതിലിന്റെ പൂട്ട് തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ അകത്തു കയറിയത്. അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയെന്ന് സംശയിക്കുന്നു. രണ്ടു പേര്‍ ഹോട്ടലിന് അകത്തു കയറി കവര്‍ച്ച നടത്തി. മൂന്നു പേര്‍ പുറത്ത് കാത്തുനിന്നു. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞു. രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. പുതുക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...