പൂച്ചകളെ കഴുത്തറുത്ത് കൊന്ന് വരാന്തയില്‍ നിരത്തി കിടത്തി; കുടുംബം ഞെട്ടലിൽ

cat-death
SHARE

കണ്ണൂരില്‍ മൂന്നു വളര്‍ത്തു പൂച്ചകളെ കഴുത്തറുത്ത് കൊന്നു. കരിവെള്ളൂരിലെ വി വി ചന്ദ്രന്‍റെ വീട്ടിലെ പൂച്ചകളെയാണ് കൊന്നത്. കൊന്ന ശേഷം വീടിന്‍റെ വരാന്തയില്‍ നിരത്തി വച്ചിരിക്കുകയായിരുന്നു. 

സ്നേഹത്തോടെ വളര്‍ത്തിയിരുന്ന പൂച്ചയെയും മൂന്നു കുട്ടികളെയും ക്രൂരമായി കൊന്നതിന്‍റെ ഞെട്ടലിലാണ് അധ്യാപകനായ വി വി ചന്ദ്രനും കുടുംബവും നാട്ടുകാരും. രാവിലെ വാതില്‍ തുറന്നപ്പോഴാണ് പൂച്ചകളെ കൊന്ന നിലയില്‍ കണ്ടത്. മൂന്നു പൂച്ചകള്‍ കഴുത്തറുത്ത നിലയിലായിരുന്നു. കൊന്ന ശേഷം വരാന്തയില്‍ നിരത്തിവച്ചത് കണ്ടതിന്‍റെ ഞെട്ടലിലാണ് കുടുംബം. പൂച്ചകള്‍ക്ക് കിടക്കാന്‍ മുറ്റത്തു പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. അവിടെ നിന്നും പിടിച്ചുകൊണ്ടുപോയാണ് കൊന്നത്. ഇങ്ങനെ ക്രൂരത കാണിച്ചതിന്‍റെ കാരണമറിയില്ലെങ്കിലും വീട്ടുകാര്‍ക്ക് ഭയം വിട്ടുമാറിയിട്ടില്ല. 

മൂന്നാഴ്ച മാത്രം പ്രായമുള്ള പൂച്ച കുഞ്ഞുങ്ങളെയാണ് കൊന്നത്. പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി

MORE IN Kuttapathram
SHOW MORE
Loading...
Loading...