സൈഡ് കൊടുത്തില്ല; യുവാവിന് ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം; വിഡ‍ിയോ

bus-employees-attack
SHARE

ആലപ്പുഴ തുറവൂരിൽ സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചു. വിനോദിനെ മർദിച്ച കേസിൽ ബസ് ജീവനക്കാരായ മൂന്നു പേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയാണ് മർദനമേറ്റ വിനോദ്.

ഇന്നു രാവിലെ ആലപ്പുഴ എറണാകുളം ദേശീയ പാതയിൽ തുറവൂരിൽ വച്ചാണ് പിക്കപ്പ് വാൻ ഡ്രൈവറായ വിനോദിനെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചത്.

കൊല്ലം പേരയം സ്വദേശിയായ  വിനോദ് തുറവൂരിൽ  വാടകയ്ക്ക്  താമസിക്കുകയാണ് . വിനോദിനെ മർദിക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മണ്ണ് കൊണ്ടുവരാൻ എറണാകുളം ഭാഗത്തേക്ക് വാഹനവുമായി പോകുകയായിരുന്നു വിനോദ്.

ചേർത്തല - വൈറ്റില  റൂട്ടിലോടുന്ന മുരഹര എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ്  വിനോദിനെ ക്രൂരമായി മർദിച്ചത് .ബസിന് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞാണ് തുറവുർ സിഗ്നലിന് സമീപം വച്ച് മർദിച്ചത്. കേസിൽ ബസ് ജീവനക്കാരായ അനൂപ്, ദിലീപ്, രാജേഷ് എന്നിവരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. മർദിച്ച ശേഷം ഇവർ ബസുമായി സർവീസ് നടത്തിയിരുന്നു.  തുടർന്ന് പോലീസ് നിർദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. മർദനത്തിനും പിടിവലിക്കും ഇടയിൽ വിനോദിന്റെ പോക്കറ്റിലുണ്ടായിരുന്ന പതിമൂവായിരം രൂപയും നഷ്ടപ്പെട്ടിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...