ബവ്റിജസ് ഔട്‍ലറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ച പ്രതി പിടിയിൽ

liqour-theft-arrest
SHARE

കൊല്ലത്ത് ബവ്റിജസ് ഔട്‍ലറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ച പ്രതിയെ പിടികൂടി. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ബിജുവാണ് പിടിയിലായത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

ശനിയാഴ്ച കൊല്ലം ഹോക്കി സ്റ്റേഡിയത്തിന് എതിർവശത്തുള്ള ബവ്റിജസിലാണ് ബിജു മോഷണം നടത്തിയത്. രാത്രി എട്ടിന് ശേഷം മദ്യക്കടയിലെത്തി. ഒന്നു ചുറ്റിത്തിരിഞ്ഞ്, മദ്യം വാങ്ങാനെത്തിയവരോട് സൗഹൃദ സംഭാഷണം നടത്തി, ശേഷം കുപ്പി എടുത്ത് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു.

മോഷണം കൃത്യമായി സിസിടിവിയില്‍ പതിഞ്ഞതോടെ പൊലീസിന് അധികം പാടുപെടേണ്ടി വന്നില്ല. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബിജു മദ്യം വാങ്ങാതെ പുറത്തിറങ്ങിയപ്പോൾ ബവ്റിജസ് ജീവനക്കാർക്ക് സംശയം തോന്നിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. 910 രൂപ വില വരുന്ന ഓർഡ് മങ്ക് റമ്മാണ് മോഷ്ടിച്ചത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...