അടച്ചിട്ടിരുന്ന വീട്ടിലും സമീപത്തെ സ്ഥാപനത്തിലും കവർച്ച

home-theft
SHARE

ഒറ്റപ്പാലം അമ്പലപ്പാറയിൽ പൂട്ടിയിട്ടിരുന്ന വീട്ടിലും സമീപത്തെ സ്ഥാപനത്തിലും കവർച്ച. വീട്ടിൽ നിന്ന് ബൈക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങളും സ്ഥാപനത്തിൽ നിന്ന് പണവുമാണ് കവർന്നത്. വീട്ടിലുണ്ടായിരുന്നവര്‍ നാട്ടിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. 

അമ്പലപ്പാറ പാലച്ചുവട് പ്രമോദ് വാടകയ്ക്കു നൽകിയ വീട്ടിലാണ് കവർച്ച. വീട്ടിലെ താമസക്കാരായ ഹിമാചൽപ്രദേശ്‌ സ്വദേശിയും പൊതുമേഖല ബാങ്കിൽ അസിസ്റ്റന്റ് മാനേജറുമായ വിനോദ്കുമാറിന്റെ ബൈക്കും എൽഇഡി ടിവിയും മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുമാണു കവർന്നത്. വിനോദ്കുമാർ നാട്ടിലേക്കു പോയ സമയത്തായിരുന്നു കവര്‍ച്ച. കാർപോർച്ചിലായിരുന്നു ബൈക്ക്. വീട്ടിന്റെ വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്.

അസിസ്റ്റന്റ് മാനേജരാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന കാര്യം കൃത്യമായി പരിശോധിക്കുന്നുണ്ട്. ബൈക്കിന്റെ ഒരു താക്കോല്‍ ഇവിടെ പൂട്ടി സൂക്ഷിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത് 

വീടിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വീൽ അലൈൻമെന്റ് സ്ഥാപനത്തിൽ നിന്ന് 2000 രൂപയാണു കവർന്നത്. ഷട്ടറിന്റെ പൂട്ടു തകർത്തായിരുന്നു മോഷണം. പൊലീസും ശാസ്ത്രീയ പരിശോധന വിഭാഗങ്ങളും സ്ഥലത്തെത്തി തെളിവെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...