മദ്യം വാങ്ങാനെത്തി; സൗഹൃദം സ്ഥാപിച്ചു; മെല്ലെ കുപ്പി പോക്കറ്റിലേക്ക്; വിഡിയോ

beverage-theft
SHARE

മദ്യം വാങ്ങാനെത്തിയാൾ കുപ്പി മോഷ്ടിച്ച് കടന്നു. കൊല്ലം ഹോക്കി സ്റ്റേഡിയത്തിന് എതിർവശത്തുള്ള ബവ്റിജസിലാണ് മോഷണം നടന്നത്. രാത്രി എട്ടിന് ശേഷമാണ് നീല ടീഷർട്ട് ധരിച്ചയാൾ മദ്യക്കടയിലെത്തിയത്. മദ്യക്കുപ്പികൾ  വാങ്ങാനെന്ന രീതിയിൽ മുന്തിയ ഇനം കുപ്പികൾ എടുത്ത് പരിശോധിക്കുകയാണ് ആദ്യം. പിന്നീട് മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരുമായി മോഷ്ടാവ് സൗഹൃദം സ്ഥാപിക്കുന്നു. ഒന്നിച്ച് മദ്യം വാങ്ങാൻ എത്തിയെന്ന് തോന്നുംവിധമാണ് സംഭാഷണം. ഇതിനിടയിലാണ് മദ്യക്കുപ്പി എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുന്നത്. 

മദ്യം വാങ്ങാതെ പുറത്തിറങ്ങിയപ്പോൾ ബവ്റിജസ് ജീവനക്കാർക്ക് സംശയം തോന്നി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മദ്യകുപ്പി കാണാതായതായി തെളിഞ്ഞത്. 910 രൂപ വില വരുന്ന ഓർഡ് മങ്ക് റമ്മാണ് മോഷ്ടിച്ചത്. 

പൊലീസിന് കൈമാറിയ സിസിടിവി ദൃശ്യങ്ങൾ പ്രകാരം മോഷ്ടാവ് വാളത്തുംഗൽ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. ഇരവിപുരം പൊലീസ്  പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

MORE IN Kuttapathram
SHOW MORE
Loading...
Loading...