ഐഫോൺ വാങ്ങണം; ഭാര്യയെ 1.8 ലക്ഷത്തിന് 55കാരന് വിറ്റ് 17കാരൻ; നടുക്കം

phone-wife
SHARE

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഭാര്യയെ 1,80,000 രൂപയ്ക്ക് വിറ്റ 17 വയസുകാരൻ അറസ്റ്റിൽ. ഒഡിഷയിലെ ബൊലാംഗിർ ജില്ലയിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. ഐ ഫോൺ വാങ്ങാനാണ് ഭാര്യയെ ഇയാൾ വിറ്റതെന്ന് പൊലീസ് പറയുന്നു. രാജസ്ഥാനിലെ ഒരു 55 വയസുകാരനാണ് ഇയാൾ ഭാര്യയെ വിറ്റത്.

സംഭവം ഇങ്ങനെ:വിവാഹശേഷം ഇയാൾ ഭാര്യയെയും കൂട്ടി രാജസ്ഥാനിൽ ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയിലെത്തി. ഇവിടെ വച്ചാണ് 55കാരനെ പരിചയപ്പെടുന്നത്. പിന്നീട് 1.8 ലക്ഷം രൂപ വാങ്ങി ഭാര്യയെ ഇയാൾക്കൊപ്പം പറഞ്ഞ് അയച്ചു. പിന്നീട് ഐഫോണും വാങ്ങി തിരികെ സ്വന്തം നാട്ടിലേക്ക് പോയി. ഭാര്യ തന്നെ ചതിച്ച് മറ്റൊരാൾക്കൊപ്പം ഒളിച്ചോടി എന്നാണ് ഭാര്യയുടെ വീട്ടുകാരോട് ഇയാൾ പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാതിരുന്ന വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നീട് ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ പണം വാങ്ങി വിറ്റതാണെന്ന് കണ്ടെത്തി. 

യുവതിയെ കണ്ടെത്തിയെങ്കിലും വിട്ടുനൽകാൻ 55കാരനും നാട്ടുകാരും തയാറായില്ല. പണം നൽകി വാങ്ങി എന്ന വാദമാണ് ഇയാൾ ഉയർത്തിയത്. പിന്നീട് രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷിച്ചത്. എന്നാൽ ഭാര്യയെ വിറ്റതല്ലെന്നും പണയം വച്ചതാണെന്നും 17കാരൻ പൊലീസിനോട് പറഞ്ഞു. ഇയാളെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.  

MORE IN Kuttapathram
SHOW MORE
Loading...
Loading...