രണ്ടാം നിലയിൽ നിന്നും ഇഷ്ടിക വലിച്ചെറിഞ്ഞ് കുരങ്ങൻ; നടന്നുപോയ യുവാവിന് ദാരുണാന്ത്യം

monkey
പ്രതീകാത്മ ചിത്രം
SHARE

കുരങ്ങൻ വലിച്ചെറിഞ്ഞ് കല്ല് കൊണ്ട് വഴിയിൽ കൂടി നടന്നുപോയ 30കാരന് ദാരുണാന്ത്യം. ഡൽഹി നബി കരീം പ്രദേശത്താണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഇരുന്ന കുരങ്ങൻ ഒരു ഇഷ്ടിക വലിച്ചെറിയുകയായിരുന്നു. ഇത് താഴെ നടന്നുപോവുകയായിരുന്ന മുഹമ്മദ് കുർബാൻ എന്ന 30കാരന്റെ തലയിലാണ് ചെന്നുവീണത്. 

ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ തുടരുന്നതിനിടയിലാണ് യുവാവ് മരണപ്പെടുന്നത്. ശക്തമായി വന്നിടിച്ച ഇഷ്ടിക തലയ്ക്ക് ഗുരുതര പരുക്കുണ്ടാക്കി. സ്ഥലത്ത് കുഴഞ്ഞുവീണ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല. വീടിന് മുകളിലെ വാട്ടർടാങ്കിന് മുകളിൽ വച്ചിരുന്ന ഇഷ്ടികയാണ് കുരങ്ങൻ എടുത്ത് താഴേയ്ക്ക് എറിഞ്ഞത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...