ഷട്ടർ തകർത്തു; അക്ഷയ ഫാർമസിയിൽ കവർച്ച; സ്വർണവും പണവും നഷ്ടപ്പെട്ടു

akshaya-pharmacy
SHARE

ചാലക്കുടി അക്ഷയ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ കവർച്ച. സ്വർണവും ഫോണും നഷ്ടപ്പെട്ടു.  ചാലക്കുടി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുള്ള അക്ഷയ ഫാർമസിയിലാണ് കവർച്ച. ഒന്നേകാൽ പവൻ സ്വർണവും മൊബൈൽ ഫോണും ഒട്ടേറെ രേഖകളും നഷ്ടപ്പെട്ടു. രാവിലെ ഒന്‍പത് മണിക്ക് ജീവനക്കാര്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവിരമറിഞ്ഞത്. ഷട്ടറിന്റെ നടുഭാഗം തകര്‍ത്ത നിലയിലാണ്.  ജീവനക്കാര്‍  ചാലക്കുടി പൊലീസിനെ വിവരമറിയിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. കവർച്ച സംഘത്തെ തിരിച്ചറിയാനായിട്ടില്ല. രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. രാത്രിയിലെ മഴയായിരുന്നതിനാൽ ഷട്ടർ തകർക്കുന്ന ശബ്ദം കേട്ടില്ല. മോഷ്ടാക്കളെ തിരിച്ചറിയാൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...