വര്‍ക്ക്ഷോപ്പില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ചു; കള്ളനെ പിടികൂടി

theftmallapalli1
SHARE

മല്ലപ്പള്ളിയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച കള്ളനെ പിടികൂടി. വാഹനവുമായി കടക്കുന്നതിനിടെ തിരുവനന്തപുരത്താണ് കള്ളന്‍ പിടിയിലായത്.  തിരുവനന്തപുരം സ്വദേശി തിരുവല്ലം ഉണ്ണി എന്ന ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. കഴിഞ്ഞ പന്ത്രണ്ടാം തീയതി രാത്രിയാണ് മല്ലപ്പള്ളിയിലെ വര്‍ക്ക് ഷോപ്പില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ചത്. ഇവിടെ നിന്ന് 12000 രൂപയും മോഷ്ടിച്ചിരുന്നു. വാനുമായി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

തിരുവനന്തപുരം വെടിവച്ചാന്‍കോവിലിന് സമീപം ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് പിടിയിലായത്. വാന്‍ മോഷ്ടിക്കുന്നതിന്‍റെ തലേദിവസം മല്ലപ്പള്ളിയിലെ മീന്‍ കടയില്‍ നിന്ന് 25,000 രൂപ മോഷ്ടിച്ചിരുന്നു. പ്രതിയെ മല്ലപ്പള്ളിയില്‍ മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. മല്ലപ്പള്ളിക്കടുത്തുള്ള കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ തിരുവല്ലം ഉണ്ണിക്കെതിരെ വാഹന മോഷണത്തിന് കേസുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഒട്ടേറെക്കേസുകളില്‍ പ്രതിയാണ് തിരുവല്ലം ഉണ്ണി.

MORE IN Kuttapathram
SHOW MORE
Loading...
Loading...