‘അവൻ മരിച്ചപോലെ അഭിനയിക്കുന്നു’; ഹോംവർക്ക് ചെയ്യാത്ത 13കാരനെ തല്ലിക്കൊന്ന് അധ്യാപകൻ

mother-death
SHARE

ഹോംവർക്ക് ചെയ്യാതെ വന്നതിന് ഏഴാം ക്ലാസ് വിദ്യാർഥി അധ്യാപകന്റെ അടിയേറ്റ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സാലാസറിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. സ്വകാര്യ സ്കൂൾ അധ്യാപകനായ മനോജ് കുമാറാണ് വിദ്യാർഥിയായ 13കാരനെ കൊന്നത്. 

കഴിഞ്ഞ 15 ദിവസങ്ങളായി ഈ അധ്യാപകൻ കാരണം ഇല്ലാതെ ഉപദ്രവിച്ചിരുന്നതായി കുട്ടി വീട്ടിൽ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. കുട്ടിയുടെ അച്ഛനാണ് പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂളിലെത്തിയ മകൻ അബോധാവസ്ഥയിലായി എന്ന അറിയിപ്പ് കിട്ടിയാണ് അച്ഛനായ ഓംപ്രകാശ് സ്കൂളിലെത്തിയത്. ഹോം വര്‍ക്ക് ചെയ്യാതെ വന്നതിന് കുട്ടിയെ തല്ലിയപ്പോൾ ബോധം കെട്ട് വീണു എന്നാണ് അധ്യാപകൻ ആദ്യം പറഞ്ഞത് അവൻ മരിച്ചപോലെ അഭിനയിക്കുകയാണെന്ന വാദമാണ് അധ്യാപകൻ ഉയർത്തിയത്. എന്നാൽ കുട്ടിയെ അധ്യാപകൻ തല്ലി വീഴ്ത്തിയെന്നും കൈ ചുരുട്ടി അടിച്ചെന്നും ക്ലാസിലെ മറ്റ് വിദ്യാർഥികൾ െമാഴി നൽകി. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ െകാലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...