ഗർഭിണിയായ കാട്ടാന ചെരിഞ്ഞ കേസില്‍ തെളിവെടുപ്പ് തുടങ്ങുന്നു

mannarkkad-elephant-3
SHARE

പാലക്കാട് മണ്ണാര്‍ക്കാട് സ്‌ഫോടക വസ്തു കടിച്ച് കാട്ടാന ചെരിഞ്ഞ കേസില്‍ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയ രണ്ടാം പ്രതി റിയാസുദിനെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അടുത്തദിവസം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുക്കും. ഒന്നാം പ്രതിയായ റിയാസുദീന്റെ പിതാവ് ഇപ്പോഴും ഒളിവിലാണ്. 

കാട്ടാന ചെരിഞ്ഞതിന് പിന്നാലെ ഒളിവിലായിരുന്ന രണ്ടാം പ്രതി റിയാസുദീന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മണ്ണാർക്കാട് കോടതിയില്‍ കീഴടങ്ങിയത്. പൊലീസും, വനംവകുപ്പും അന്വേഷിക്കുന്ന കേസുകളിലായി ഈമാസം മുപ്പത് വരെ റിയാസുദീനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടർന്നാണ് വനംവകുപ്പ് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയത്. വൈകുന്നേരത്തോടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചു. അടുത്തദിവസം വെള്ളിയാർ പുഴ, ചലിക്കൽ എസ്‌റ്റേറ്റ്, റിയാസുദീന്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലം എന്നിവടങ്ങളിലെത്തിച്ച് തെളിവെടുക്കും. 

2020 മേയ് ഇരുപത്തി ഏഴിനാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ ആന മുറിവേറ്റ് വെള്ളിയാർ പുഴയിൽ ചരിഞ്ഞത്. സ്ഫോടക വസ്തു കടിച്ചുള്ള അപകടമെന്നായിരുന്നു നിഗമനം. മൂന്ന് പ്രതികളുള്ള കേസിൽ രണ്ടും, മൂന്നും പ്രതികൾ പിടിയിലായി. ഒന്നാം പ്രതിയും റിയാസുദീന്റെ പിതാവുമായ അബ്ദുല്‍ കരീമിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...