സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

kozhikode-robbery-1
SHARE

കോഴിക്കോട് നഗരത്തില്‍ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നേകാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സിറ്റി പൊലിസ് കമ്മിഷണര്‍. കഴിഞ്ഞ മാസം 20 നായിരുന്നു തളിക്കു സമീപം വച്ച് ബൈക്കിലെത്തിയ എട്ടംഗ സംഘം ബംഗാളുകാരനായ സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. പ്രതികള്‍ക്കായി ഇതുവരെ പൊലിസ് പരിശോധിച്ചത് 100ല്‍ അധികം സിസിടിവി ദൃശ്യങ്ങളാണ്.

ഒരു മാസം മുന്‍പാണ് തളി കണ്ടംകുളം ജൂബിലി ഹാളിനു സമീപം വച്ച് ബംഗാളുകാരനായ റംസാന്‍ അലിയെ ബൈക്കിലെത്തിയ എട്ടംഗ സംഘം ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നിലവില്‍ 100ല്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. നാലു ബൈക്കുകളിലായി സംഘം എത്തുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. പക്ഷെ ഇത് വ്യക്തമല്ല. കേസന്വേഷണത്തിന്റെ ഭാഗമായി ഇത്രയധികം സിസിടിവികള്‍ പരിശോധിക്കുന്നത് ആദ്യം. 

നഗരമധ്യത്തില്‍ നടന്ന മോഷണം. ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തത് പൊലിസിനെ കുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്  15 പേരാണ് ടീമിലുള്ളത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍. മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇങ്ങനെ 100 ല്‍ അധികം ആളുകളെ ഇതിനകം ചോദ്യം ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...