ബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചു കടക്കാന്‍ ശ്രമം; യുവതി പിടിയിൽ

chain-snatch-arrest-2
SHARE

കൊല്ലം കുളത്തുപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചു കടക്കാന്‍ യുവതിയുടെ ശ്രമം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ ഇടപെടലില്‍ മോഷ്ടാവിനെ കണ്ടെത്തി പൊലീസിന് കൈമാറി. തമിഴ്നാട് സേലത്തുകാരി കസ്തൂരിയാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ പിടികൂടാനായില്ല. കുളത്തൂപ്പുഴ പതിനൊന്നാംമൈല്‍ സ്വദേശി മേരിക്കുട്ടിയും ഭര്‍ത്താവ് തങ്കച്ചനും കെഎസ്ആര്‍ടിസി ബസില്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. 

ബസ് കുളത്തൂപ്പുഴ സ്റ്റാന്‍‍ഡില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത്. ബസിലുളളവര്‍ ഇറങ്ങുന്നതിനിടെ തിരക്ക് ഉണ്ടാക്കി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മേരിക്കുട്ടിയുടെ ഭര്‍ത്താവ് തങ്കച്ചന്‍ ഇത് കണ്ടതോടെ മോഷ്ടാവായ കസ്തൂരിയെ ഉടന്‍ പിടികൂടാന്‍ സാധിച്ചു. മാല താഴെ ഇട്ടശേഷം കടന്നു കളയാന്‍ ശ്രമിച്ച കസ്തൂരിയെ യാത്രക്കാര്‍ തടഞ്ഞുവച്ച് കുളത്തുപ്പുഴ പൊലീസിന് കൈമാറി. പൊലീസ് അന്വേഷണത്തില്‍ യുവതിയുടെ മേല്‍വിലാസ രേഖ വ്യാജമാണെന്നാണ് പ്രാഥമിക വിവരം. മുന്‍പ് കൊട്ടാരക്കരയിലും സമാനമായ മോഷണം നടന്നിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...