പതിനാറുകാരിയെ പീഡിപ്പിച്ചു; നഗ്നഫോട്ടോ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

vandiperiyar-rape-2
SHARE

ഇടുക്കി വണ്ടിപ്പെരിയാറിൽ പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകർത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകർത്തി പ്രദര്‍ശിപ്പിച്ചതിനാണ് പശുമല ലയത്തില്‍ താമസിക്കുന്ന ഷിബു അറസ്റ്റിലായത്. ആറു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയുടെ നഗ്ന ഫോട്ടോ മറ്റുള്ളവരെ കാണിച്ചു. ഇതോടെ പീഡന വിവരം പുറത്തു വന്നു. ഇടുക്കി ചൈൽഡ് ലൈൻ കുട്ടികൾക്കെതിരായ അതിക്രമത്തിന് കേസെടുത്ത്, പ്രതിയെ വണ്ടിപ്പെരിയാർ പൊലീസിനു കൈമാറി. കുട്ടികൾക്കെതിരായ അതിക്രമം, ഐ.ടി. ആക്ട്, അറിഞ്ഞു കൊണ്ട് കുറ്റകൃത്യം ചെയ്യുക തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...