കാറിൽ ലഹരികടത്ത്; ഇടുക്കിയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

mdma-arrest
SHARE

ഇടുക്കി അടിമാലിയില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. യുവാക്കള്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വയനാട് വൈത്തിരി സ്വദേശി ഇരുപത്തിരണ്ടുകാരന്‍ ഉല്ലാസ്, ഇടുക്കി ബൈസണ്‍വാലി സ്വദേശി ഇരുപത്തിയൊന്നുകാരന്‍ അഭിജിത്ത് എന്നിവര്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 250 ഗ്രാം കഞ്ചാവും, ഒന്നര മില്ലിഗ്രാം എംഡിഎംഎയും കണ്ടെത്തി. കാറും കസ്റ്റഡിയിലെടുത്തു.

കുറച്ചുനാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...