ഇഞ്ചക്ഷൻ എടുത്തപ്പോൾ അസ്വസ്ഥത; രോഗിയുടെ മരണത്തിൽ കേസ്

sarojini-clt-death
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സക്കിടെ ഫറൂഖ് കോളജ് മുകളേല്‍ സരോജിനി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരുന്നു മാറി കുത്തിവച്ചതിനെ തുടര്‍ന്നാണ് മരണമെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 59 വയസുള്ള സരോജിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തിലായിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റി. വീട്ടിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതുമാണ്. 

ഇതിനിടെ ഇഞ്ചക്ഷന്‍ നല്‍കിയപ്പോള്‍ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് മരണം സംഭവിച്ചു. ഇത് മരുന്ന് മാറി കുത്തിവച്ചതു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. മാത്രമല്ല ഇന്നലെ രാത്രി  മരണം സംഭവിച്ചിട്ടും കോവിഡ് പരിശോധനാ ഫലം ഇന്ന് വൈകിട്ട് മൂന്ന് മണിയായിട്ടും കിട്ടിയില്ല. ഇതിനാല്‍ പോസ്റ്റുമോര്‍ട്ടം നാളത്തേക്ക് മാറ്റി. എന്നാല്‍ മരുന്ന് മാറി നല്‍കിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...