മൊബൈൽ കടയിൽ മോഷണം; പ്രതി പിടിയിൽ

mobilearerst
SHARE

തിരുവനന്തപുരം പോത്തൻകോട് മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ.  അയിരൂപ്പാറ സ്വദേശി  21 കാരനായ  അനന്തു  ആണ് പിടിയിലായത്. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മോഷ്ടിച്ച മൊബൈലില്‍ സിം ഇട്ടു ഉപയോഗിച്ചതുമാണ് പ്രതി രണ്ടു ദിവസത്തിനം പിടിയിലാകാന്‍ ഇടയാക്കിയത് 

പോത്തൻകോട് ജംഗ്ഷനിലെ മൊബി കെയർ എന്ന മൊബെൽ കടയിൽ ബുധനാഴ്ച  മോഷണം നടക്കുന്ന ദൃശ്യങ്ങളാണിത് . ബൈക്കിലെത്തിയ അനന്തു കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് തകർത്താണ് കടയിൽ കയറിയത്. മൂന്നു CCTV ക്യാമറകളും  മോഷ്ടാവ് തകർത്തിരുന്നു.  എന്നല്‍ കടയിലെ മറ്റൊരു  സിസിടിവ യിൽ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ പ്രതിയെ കുടുക്കി. വില കൂടിയ നാലു മൊബൈല്‍ ഫോണുകളും  പവർ ബാങ്കുകളും 1500 രൂപയും പൊലീസ് പ്രതിയില്‍ നിന്ന് കണ്ടെത്തി.

മോഷ്ടിച്ച മൊബൈലുകൾ സുഹൃത്തുക്കൾക്കും സഹോദരിക്കുമാണ് നൽകിയത്.  ഇവര്‍ ഇതില്‍  സിംകാര്‍ഡ്  ഇട്ട് ഉപയോഗിച്ചതാണ് പ്രതിക്ക് വിനയായത്. പോത്തൻകോട് നിർമ്മാണത്തിലിരുന്ന വില്ലയിൽ മോഷണം നടത്തിയത് താനാണ് എന്ന് അനനന്തു സമ്മതിച്ചിട്ടുണ്ട്

MORE IN Kuttapathram
SHOW MORE
Loading...
Loading...