ഭർതൃവീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങി യുവതിയുടെ മൃതദേഹം; ദുരൂഹത

suicide-palakkad
SHARE

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറായി സ്വദേശി ഗോപിക(24) ആണ് മരിച്ചത്. ഭർത്താവിന്റെ വീട്ടിലെ ജനൽകമ്പിയിൽ ഷാളിൽ തൂങ്ങി നിലത്തിരിക്കുന്ന സ്ഥിതിയിലായിരുന്നു മൃതദേഹം എന്ന് പൊലീസ് പറയുന്നു. 

ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഗോപികയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...