ഇടപാടുകാരുടെ കോടികള്‍ തട്ടി ധനകാര്യ സ്ഥാപനം ഉടമ കടന്നു: പരാതി

JanamNidhi-2
SHARE

സ്വകാര്യ ധനകാര്യ സ്ഥാപനം ഇടപാടുകാരുടെ കോടികള്‍ തട്ടിയെന്ന് ആക്ഷേപം. പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപന ഉടമയാണ് ( ജനം നിധി ലിമിറ്റഡ് ) പിരിച്ചെടുത്ത കോടികളുമായി കടന്നതെന്ന് പൊലീസിന് പരാതി ലഭിച്ചു. നൂറിലധികമാളുകള്‍ക്ക് പണം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. 

വീട്ടമ്മമാരെയും യുവാക്കളെയും പണം പിരിക്കാന്‍ നിയോഗിച്ചാണ് സ്ഥാപനം വിശ്വാസ്യത ഉറപ്പിച്ചത്. കമ്മിഷന്‍ വ്യവസ്ഥയെന്ന വാഗ്ദാനത്തില്‍ ജീവനക്കാരും കൂടുതല്‍ ലാഭവിഹിതമെന്നതില്‍ ഇടപാടുകാരും വിശ്വസിച്ചു. രണ്ടാഴ്ച മുന്‍പ് പിരിച്ചെടുത്ത കോടികളുമായി ഉടമ മുങ്ങിയെന്നാണ് നിക്ഷേപകരുടെയും ജീവനക്കാരുടെയും പരാതി.  നല്‍കിയ പണം നിക്ഷേപകര്‍ തിരികെ ആവശ്യപ്പെടുന്നതിനാല്‍ പണം സ്വരൂപിക്കാനിറങ്ങിയ കലക്ഷന്‍ ഏജന്റുമാരും കടുത്ത പ്രതിസന്ധിയിലാണ്. 

നിക്ഷേപകര്‍ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരും കലക്ഷന്‍ ഏജന്റുമാരുമാണ് പണം തട്ടിയതെന്ന് കാണിച്ച് സ്ഥാപന ഉടമയും പൊലീസില്‍ പരാതി നല്‍കിയെന്ന് ജീവനക്കാര്‍ പറയുന്നു. പട്ടാമ്പി പൊലീസ് സ്ഥാപനത്തില്‍ പരിശോധന നടത്തി ഓഫിസിലെ ഫയലുകളും രേഖകളും കസ്റ്റഡിയിലെടുത്തു. നിക്ഷേപത്തിനൊപ്പം ചിട്ടി നടത്തിപ്പിലും നിരവധിയാളുകള്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നാണ് അന്വേഷണത്തില്‍ െതളിഞ്ഞത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...