യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; 2 പേർ അറസ്റ്റിൽ

kasaragod-youth-kidnap-case
SHARE

കാസര്‍കോട് കുരുടപദവ് തിമിരടുക്കയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ റഹ്മാനെയാണ് അഞ്ചുപേരടങ്ങുന്ന സംഘം മർദിച്ചത്. കേസിൽ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബഷീർ, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. സമീപത്തെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനമെന്നും ഇയാൾ  ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു. കേസിൽ മൂന്നുപേർകൂടി പിടിയിലാകാനുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...