ലാബിൽ മോഷണം; ലോക്കറിനുളളില്‍ നിന്നും ലക്ഷങ്ങൾ കവർന്നു

kottaraka-lab-theft
SHARE

കൊല്ലം കൊട്ടാരക്കരയിലെ സ്വകാര്യ ലാബിൽ മോഷണം. ലോക്കറിനുളളില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ മോഷണം പോയെന്നാണ് പരാതി. കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. സ്വീകരണ മുറിയിലെ കൗണ്ടറിനുളളിലാണ് പണം സൂക്ഷിച്ചിരുന്നത്. ചെറിയ ലോക്കര്‍ പെട്ടിക്കുളളില്‍ രണ്ടുലക്ഷത്തി ഇരുപത്തിയൊന്നായിരം രൂപയുണ്ടായിരുന്നു. എല്ലാദിവസത്തെയും പണം എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ലോക്കറിനുളളിലാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞദിവസം ലാബ് പൂട്ടിയശേഷം രാത്രി ഏഴിന് ജീവനക്കാര്‍ എല്ലാവരും പോയി. പക്ഷേ രാത്രി ഒന്‍പത് സമയത്ത് ലാബിന്റെ ഷട്ടര്‍ തുറന്നു കിടന്നിരുന്നാതായാണ് വിവരം. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ലാബിലെ സിസിടിവി പ്രവര്‍ത്തനരഹിതമാണ്. കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE
Loading...
Loading...