ബലാല്‍സംഗ കേസ് പ്രതിയെ എഫ്ബി ഫ്രണ്ടാക്കി; ചാറ്റിൽ കുടുക്കി; എസ്ഐയുടെ ബുദ്ധി

si-talent
SHARE

ബലാല്‍സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫെയ്സ്ബുക്ക് ഓപറേഷനിലൂടെ പിടികൂടി ഡല്‍ഹി ദാബ്രി പൊലീസ്. പേരും വിലാസവും നമ്പറുമെല്ലാം മാറ്റി പലയിടങ്ങളിലായ താമസിച്ച പ്രതിയെ എഫ്.ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്.ഐ. പ്രിയങ്ക സെയ്നി അറസ്റ്റുചെയ്തത്. 

ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി 24 വയസുകാരന്‍ ആകാശ് ജെയിനാണ് ഫേസ്ബുക്ക്  വഴിയുള്ള ഒാപ്പറേഷനിലൂടെ ദാബ്രി പൊലീസ് പിടിയിലായത്. 16 വയസുകാരി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയില്‍ നിന്ന് ആകെ ലഭിച്ചത്  ആകാശ് എന്ന പേര് മാത്രം. ഈ സാഹചര്യത്തിലാണ് ഫേസ് ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന  നിര്‍ദേശം  എസ്ഐ പ്രിയങ്ക സെയ്നി മുന്നോട്ട് വച്ചത്. 

പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ഇതിനായി രൂപീകരിച്ചു. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു. 15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി 6 പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാത്സംഗത്തിനിരയാക്കിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

MORE IN Kuttapathram
SHOW MORE
Loading...
Loading...