പ്രവാസിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷനെടുത്തയാളെ തിരിച്ചറിഞ്ഞു

kozhikode-kidnap-3
SHARE

കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വര്‍ണ ക്യാരിയറായ പ്രവാസിയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷനെടുത്തയാളെ തിരിച്ചറിഞ്ഞു. താമരശേരി സ്വദേശിയായ ഇയാള്‍ കോഴിക്കോട് സെന്‍ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. നാളെയാണ് ഹര്‍ജി  പരിഗണിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത് ഒരു മാസമാകുമ്പോഴും അഷറഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. അഷറഫിന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന നാലാമനായ താമരശേരി സ്വദേശിയാണ് അഷറഫിനെ തട്ടിക്കൊണ്ടുപോകാനുള്ള ക്വട്ടേഷന്‍ എടുത്തതെന്നാണ് പൊലീസിന്റ കണ്ടെത്തല്‍. നിരവധി കേസുകളില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇയാളെ അന്വേഷിച്ച് പൊലീസെത്തിയെങ്കിലും രക്ഷപെട്ടു. ഇതോടെ ഇയാള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

അപേക്ഷ കോടതി തള്ളുമെന്നും വൈകാതെ പിടികൂടാമെന്നുമാണ് പൊലീസിന്റ പ്രതീക്ഷ. അഷറഫ് കൊടുവള്ളി സംഘത്തിനായി കൊണ്ടുവന്ന സ്വര്‍ണം നാദാപുരം സ്വദേശിയായ അഖിന്‍ തട്ടിയെടുത്തിരുന്നു. ഇത് ആവശ്യപ്പെട്ടാണ് കൊടുവള്ളി സംഘം അഷറഫിനെ പിന്തുടര്‍ന്നത്. ഭീഷണിപ്പെടുത്തിയിട്ടും തിരിച്ചുകിട്ടാതെ വന്നതോടെയാണ് അഷറഫിനെ തട്ടിക്കൊണ്ടുപോകാന്‍  താമരശേരി സ്വദേശിക്ക് സംഘം ക്വട്ടേഷന്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചംഗസംഘം വീട്ടില്‍ കയറി തോക്കുചൂണ്ടി അഷറഫിനെ തട്ടിക്കൊണ്ടുപോകുകയും മര്‍ദിച്ച് അവശനാക്കിയശേഷം കുന്നമംഗലത്തിന് സമീപം വഴിയില്‍ തള്ളുകയുമായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...