കായിക അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ അമ്മമാരെയും ചൂഷണം ചെയ്തു; ഓഡിയോ പുറത്ത്

minish1
SHARE

താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ കായിക അധ്യാപകന്‍ വിദ്യാര്‍ഥിനികളുടെ അമ്മമാരെയും ചൂഷണം ചെയ്തതായി പരാതി. വിദ്യാര്‍ഥിനിയുടെ മാതാവിനോട് അധ്യാപകന്‍ അശ്ലീല സംഭാഷണം നടത്തുന്ന ഫോണ്‍ രേഖകള്‍ പുറത്തായി. ഇത്തരം കാര്യങ്ങള്‍ക്ക് അധ്യാപകന് പിന്തുണ നല്‍കിയവരെക്കുറിച്ചും പൊലിസ് അന്വേഷണം തുടങ്ങി. 

പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കായികാധ്യാപകന്‍ വി.ടി. മിനീഷിനെതിരെ വിദ്യാര്‍ഥിനികളുടെ പരാതി പ്രളയമാണ്. അതിനിടെയാണ് വിദ്യാര്‍ഥിനികളുടെ അമ്മമാരെയും ചൂഷണം ചെയ്തതിന്‍റെ തെളിവുകള്‍ ഓരോന്നായി പുറത്തുവരുന്നത്. കായികാധ്യാപകന്‍ അശ്ലീല സംഭാഷണം നടത്തിയതിന്‍റെ ശബ്ദരേഖയടക്കം ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ഥിനിയുടെ അമ്മ പൊലിസില്‍ പരാതി നല്‍കി. ഭയന്നിട്ടാണ് ഇത്രയും കാലം ഇവര്‍ പരാതി നല്‍കാതിരുന്നത്. അതിനിടെ മറ്റൊരു വിദ്യാര്‍ഥിനി കൂടി മിനീഷിനെതിരെ പരാതിയുമായി രംഗത്തെത്തി. പ്രണയം നടിച്ചു വഞ്ചിച്ചുെവന്നാണ് പരാതി. 

പ്രായപൂര്‍ത്തിയാകാത്ത സമയത്തും പിന്നീടുമായി ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കഴിഞ്ഞയാഴ്്ച്ച മിനീഷ് പിടിയിലാകുന്നത്.  ഇതിന് പുറമേ പരിശീലനത്തിനിടെ തളര്‍ന്ന വിദ്യാര്‍ഥിനിയുടെ തുടയെല്ല് ചവിട്ടിപ്പൊട്ടിതിനും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ പരാതികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...