അനധികൃത മണ്ണെടുപ്പ് തടഞ്ഞു; പൊലീസ് സംഘത്തിനു നേരെ ആക്രമണം

police-attacked-3
SHARE

കൊല്ലം അഞ്ചൽ പുത്തയത്ത് പൊലീസ് സംഘത്തിനു നേരെ ആക്രമണം. അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. രണ്ടുപേരെ അറസ്റ്റു ചെയ്തു. അഞ്ചൽ പുത്തയം കുഴിയന്തടത്ത് അനധികൃതമായി മണ്ണെടുക്കുന്നു എന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനാണ് പൊലീസെത്തിയത്. മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജോലിക്കാര്‍ കേട്ടില്ല. 

പ്രതികൾ പൊലീസിന്റെ നിര്‍ദേശം അനുസരിക്കാതെ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും, പൊലീസ് വാഹനത്തിന്റെ പിന്‍വശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുക്കാതിരിക്കാന്‍ വാതില്‍ പൂട്ടിയിടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ അഞ്ചൽ പൊലീസാണ് പിന്നീട് പ്രതികളെ പിടികൂടിയത്. അജ്മൽഖാൻ, പത്തടി അസ്‌ലം മന്‍സിലിൽ അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് എതിരെ പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...