സ്കൂൾ വിദ്യാർഥിനിയെ വിഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം; അറസ്റ്റ്

nake-photos
SHARE

അന്തിക്കാട്: സ്കൂൾ വിദ്യാർഥിനിയെ വിഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തിയ ആലപ്പുഴ ആറാട്ടുപുഴ സൗത്ത് നല്ലാനിക്കൽ സ്വദേശി എസ്.ആദർശ് (32) അറസ്റ്റിൽ. പ്രതിയെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. എറണാകുളം പാലാരിവട്ടത്ത് ക്ലീനിങ് ജോലി ചെയ്യുന്ന പ്രതി, കുട്ടിയുടെ ഓൺലൈൻ പഠനത്തിനിടെ വിഡിയോ കോൾ ചെയ്ത് നഗ്ന വിഡിയോകൾ അയയ്ക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 

വീട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. സ്ത്രീകളുടെ ഫോൺ നമ്പറുകൾ കൈക്കലാക്കി, വിഡിയോ കോളിൽ നഗ്നതാപ്രദർശനം നടത്തുന്നതു പ്രതിയുടെ പതിവാണെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്ഐ എ.കെ. ശ്രീജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...