മെഡിക്കല്‍ ഷോപ്പില്‍ മോഷണം; ഒരു ലക്ഷം രൂപ നഷ്ടമായി

medicaltheft-1
SHARE

കോഴിക്കോട് അരീക്കാട്ടെ മെഡിക്കല്‍ ഷോപ്പില്‍ മോഷണം. ഒരു ലക്ഷം രൂപ നഷ്ടമായി. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല.  

ദേശീയ പാതയോടു ചേര്‍ന്നുള്ള അരീക്കാട് മെഡിക്കല്‍സിലാണ് മോഷണം നടന്നത്. പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയതും മോഷണം നടത്തിയതും. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കൃത്യമായി പതിഞ്ഞു. മുണ്ടും ഷര്‍ട്ടും ധരിച്ച രണ്ടു പേരാണ് കവര്‍ച്ചയ്ക്കെത്തിയത്. കടയുടെ പുറകുവശത്തെ വീടിന്‍റെ മതില്‍ എടുത്തുചാടിയാണ് കടയ്ക്കടുത്തെത്തിയത്. അതായത് റോഡില്‍ നിന്ന് കടയിലേയ്ക്ക് നേരിട്ട് വരാവുന്ന വഴി ഒഴിവാക്കി . കടയും പരിസരവും മുന്‍പരിചയമുള്ളവരാണ് കവര്‍ച്ച നടത്തിയതെന്ന് ഉടമകള്‍ നിസംശയം പറയുന്നു. പണം എവിടെ സൂക്ഷിക്കുന്നു എന്നുവരെ മോഷ്ടാക്കള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. 

പാവപ്പെട്ടവരെ സഹായിക്കാനായി കടയില്‍ സൂക്ഷിച്ച പ്രത്യേക ബോക്സില്‍ നിറയെ പണമുണ്ടായിരുന്നു. ഇതിന് പുറമെ ഉടമകള്‍ പ്രത്യേക സമ്പാദ്യമായി വലിയ മിഠായി പാത്രത്തില്‍ സൂക്ഷിച്ച പണവും നഷ്ടമായി. മോഷണത്തിന് ശേഷം ദേശീയ പാതയിലേയ്ക്കിറങ്ങി പണം വീതം വച്ച് മോഷ്ടാക്കള്‍ ഇരുവരും രണ്ട് വഴിക്ക് നീങ്ങിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. എന്നാല്‍ പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. നഗരത്തിന് പുറത്തുള്ളവരാകാം കവര്‍ച്ച നടത്തിയത് എന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...