ജ്വല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; ഏഴംഗ സംഘമെന്ന് സംശയം

jewwllery-theft
SHARE

കാസർകോട് ഹൊസങ്കടിയിലെ ജ്വല്ലറിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലരലക്ഷം രൂപയും കവർന്നു. സാരമായി പരുക്കേറ്റ സുരക്ഷാ ജീവനക്കാരനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 1.20നും രണ്ടരയ്ക്കുമിടയിലാണ് കവർച്ച. 12 വർഷമായി ജ്വല്ലറിയിൽ സുരക്ഷാ ജീവനക്കാരനായ കുമ്പള സ്വദേശിയായ  അബ്ദുല്ലയെ അക്രമിച്ച് കീഴ്പ്പെടുത്തിയാണ് മോഷ്ടാക്കൾ ജ്വല്ലറി കുത്തിത്തുറന്നത്. 15 കിലോ വെള്ളിയാഭരണങ്ങൾ, നാലര ലക്ഷം രൂപ, വാച്ചുകൾ എന്നിവ കവർന്നു. ആകെ 17 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ലോക്കറിൽ അഞ്ചരക്കിലോ സ്വർണമുണ്ടായിരുന്നുവെങ്കിലും ഗ്യാസ് കട്ടർ ഉപയോഗിച്ചിട്ടും ഈ ലോക്കർ തുറക്കാനായില്ല. 

ദേശീയപാതയിൽനിന്ന് 30 മീറ്റർ അകലെയാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ദേശീയപാതയോരത്ത് കാർ നിർത്തിയിട്ടാണ് കവർച്ചാസംഘം ജ്വല്ലറിയിലേക്ക് എത്തിയത്.വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മംഗളൂരു, ഉള്ളാൽ, ഉപ്പള സ്വദേശികളായ ഏഴംഗ കവർച്ചാസംഘത്തെ  കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

MORE IN Kuttapathram
SHOW MORE
Loading...
Loading...